മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പു മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. അപേക്ഷാ ഫോമും വിശദ വിവരങ്ങളും ജില്ലയിലെ മത്സ്യഭവനുകളില്‍ നിന്നും ലഭ്യമാണ്. ജൂലൈ 15 വരെ പൂരിപ്പിച്ച അപേക്ഷാഫോം വരെ ജില്ലാ ഫിഷറീസ് ഓഫീസില്‍ സ്വീകരിക്കും. ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്/ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 41 ശതമാനം മാര്‍ക്ക് ലഭിച്ചതോ ആയ കെമിസ്ട്രി, 41% മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ചെയ്തിട്ടുളളതും ഫിംസ് ഐഡി ഉള്ളതുമായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാകുകയുളളൂ. ഫോണ്‍-0494-2666428.
- Log in to post comments