വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ വിവിധ ഒഴിവുകള്‍
വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്, എസ്.ടി.പി.ഓപ്പറേറ്റര്‍ എന്നീ താല്‍ക്കാലിക തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ മൂന്നിന് രാവിലെ 10.30 ന് ആശുപത്രി മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും.
ഫാര്‍മസിസ്റ്റ് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ഗവ.അംഗീകൃത ഡിപ്ലോമ ഇന്‍ ഫാര്‍മസി കോഴ്‌സ് പാസായിരിക്കണം. കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ പുതുക്കിയ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
എസ്.ടി.പി.ഓപ്പറേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ഗവ.അംഗീകൃത ഡിപ്ലോമ/ ഐ.ടി.ഐ. ഇലക്ട്രിക് ആന്‍ഡ് പ്ലംബിങ് എന്നിവ പാസായിരിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ജൂലൈ മൂന്നിന് രാവിലെ 11 നാണ് അഭിമുഖം. നിര്‍ദ്ദിഷ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം.
- Log in to post comments