Skip to main content

റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ്  സൗജന്യ പരിശീലനം നല്‍കും.      യോഗ്യത: ഹയര്‍സെക്കന്ററി / വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍  മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 41 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ  ആനുകൂല്യം ലഭിക്കുകയുള്ളൂ. ജില്ലാ ഫിഷറീസ് ഓഫീസിലോ ബന്ധപ്പെട്ട മത്സ്യഭവനിലോ ജൂലൈ 15നകം അപേക്ഷ  സമര്‍പ്പിക്കണം.  
 

  

date