Skip to main content

കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന  

കൊട്ടാരക്കര സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍, സദാനന്ദപുരം സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍, കിഴക്കേക്കര സെന്റ് മേരിസ് എച്ച് എസ്, വാളകം ആര്‍ വി എച്ച്എസ്, കൊട്ടാരക്കര എം ടി എച്ച് എസ് ഫോര്‍ ഗേള്‍സ് എന്നിവിടങ്ങളില്‍ 2026 ഫെബ്രുവരി 21, 23 തീയതികളില്‍ കെടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റ് പരിശോധന  ജൂലൈ  മൂന്ന് മുതല്‍ ഏഴ് വരെ തീയതികളില്‍ രാവിലെ 10.30 മുതല്‍ നാല് വരെ കൊട്ടാരക്കര ഡയറ്റ് ഹാളില്‍   നടത്തും. ഹാള്‍ ടിക്കറ്റിന്റെയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടേയും അസലും പകര്‍പ്പും ഹാജരാക്കണം. പരിശോധനാ തീയതി: ജൂലൈ മൂന്നിന് കാറ്റഗറി ഒന്ന്, നാലിന് കാറ്റഗറി രണ്ട്  ,ആറിന് കാറ്റഗറി മൂന്ന്, ഏഴിന് കാറ്റഗറി നാല്. ഫോണ്‍: 0474-2454763.
 

 

date