Skip to main content

വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാകണ്‍സഷന്‍ ഉറപ്പാക്കാന്‍ നിര്‍ദേശം

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസുകളിലെ യാത്രാകണ്‍സഷന്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ബസ് ഉടമകള്‍ ഉറപ്പാക്കണമെന്ന് സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ നിര്‍ദ്ദേശം. ജിയോ ഫെന്‍സിംഗ് സാങ്കേതികവിദ്യ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി കണ്‍സഷന്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. ഡിജിറ്റല്‍ കാര്‍ഡും പരിഗണനയിലാണ്.  ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം സംബന്ധിച്ച പരാതികളില്‍ കര്‍ശന അന്വേഷണവും ഉചിതമായ നിയമനടപടിയും സ്വീകരിക്കും. ജീവനക്കാരുടെനടപടികളില്‍ ഉത്തരവാദിത്തം ഉടമയ്ക്കാണ് എന്നും വ്യക്തമാക്കി..എ.ഡി.എം, ആര്‍.ടി.ഒ, സ്വകാര്യ ബസ് ഉടമകളുടെ പ്രതിനിധികള്‍,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
 

date