Skip to main content

തൃത്താല ഗവ. കോളേജില്‍ സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റൊഴിവ്

പാലക്കാട് തൃത്താല സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തെ വിവിധ കോഴ്‌സുകളില്‍ സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തില്‍ ഒഴിവുകളുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സ്, ബി.കോം ഫിനാന്‍സ്, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി മാത്തമാറ്റിക്‌സ് എന്നീ കോഴ്‌സുകളിലാണ് നിലവില്‍ സീറ്റുകള്‍ ഒഴിവുള്ളത്. എം.എസ്.സി മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സ് കോഴ്‌സിലേക്ക് അപേക്ഷിക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 2026 ജൂലൈ മൂന്നിന് ഉച്ചയ്ക്ക് 12 നകം കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. ബി.കോം ഫിനാന്‍സ്, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി മാത്തമാറ്റിക്‌സ് എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ ജൂലൈ ഒന്നിന് ഉച്ചയ്ക്ക് 12 നകം കോളേജില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. ഇമെയില്‍: thrithalagovtcollege@gmail.com ഫോണ്‍: 0466 2270335.

date