Post Category
ഡെപ്യൂട്ടേഷൻ നിയമനം
എസ്.സി.ഇ.ആർ.ടി. കേരളയിൽ ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ക്ലാർക്ക്/ സീനിയർ ക്ലാർക്ക് തസ്തികയിലുള്ള ജീവനക്കാരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ നിരാക്ഷേപപത്രം സഹിതം ജൂലൈ 30നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം വിലാസത്തിൽ ലഭിക്കണം.
പി.എൻ.എക്‌സ്. 2285/2026
date
- Log in to post comments