Skip to main content

വാക് ഇൻ ഇന്റർവ്യു

തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ക്ലീനർ (1), വാച്ചർ കം മൾട്ടി പർപ്പസ് വർക്കർ (1) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് വാക് ഇൻ ഇന്റർവ്യു നടത്തുന്നു. ജൂലൈ 7 രാവിലെ 11 മുതൽ 12 വരെ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് കോൺഫറൻസ് ഹാളിൽ വച്ചാണ് അഭിമുഖം. ഏഴാം ക്ലാസ് പാസാണ് യോഗ്യത. പ്രായപരിധി 21 - 40 വരെ (സർക്കാർ അനുവദിച്ചിട്ടുള്ള പ്രായപരിധി ഇളവുകൾ അനുവദിക്കും). ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2463746

പി.എൻ.എക്‌സ്. 2290/2026

date