Post Category
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനിൽ ഇന്റേണൽ ഓഡിറ്റർ നിയമനം
2026-27 സാമ്പത്തിക വർഷത്തേക്ക് ഇന്റേണൽ ഓഡിറ്ററെ നിയമിക്കുന്നതിനായി കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ (KSERC) അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സ്ഥാപനങ്ങൾ/ എൽഎൽപികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 27. വിശദവിവരങ്ങൾ www.erckerala.org യിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: kserc@erckerala.org.
പി.എൻ.എക്‌സ്. 2291/2026
date
- Log in to post comments