Skip to main content

ബി-കീപ്പിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന ആറു മാസം ദൈർഘ്യമുള്ള ബീ-കീപ്പിംഗ് ട്രെയിനിംഗ് കോഴ്‌സിലേക്കുളള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ തത്തുല്യ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുളള 18-നും 30-നും ഇടയിൽ പ്രായമുള്ളവർക്ക് (30/06/2026 പ്രകാരം) ഓൺലൈനായി അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 30,000 രൂപയാണ്. ഇതിനു പുറമേ ഫീൽഡ് ട്രെയിനിംഗിനു ചെലവാകുന്ന അധിക തുക അപേക്ഷകർ വഹിക്കണം. അപേക്ഷ ഫീസായി 50 രൂപ ഓൺലൈനായി അടയ്ക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31അപേക്ഷ khadi.kerala.gov.in -ൽ സമർപ്പിക്കണം. കൂടുതൽവിവരങ്ങൾക്ക്: 9747321760.

പി.എൻ.എക്‌സ്. 2292/2026

date