ജില്ലാതല അറിയിപ്പുകള്‍
വിവാഹ വായ്പാ പദ്ധതി
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന വിവാഹ വായ്പാ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി തളിപ്പറമ്പ് പയ്യന്നൂര്‍ താലൂക്കുകളിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട രക്ഷിതാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 3.5 ലക്ഷം രൂപയാണ് പരമാവധി വായ്പ. കുടുംബ വാര്‍ഷിക വരുമാനം 7 ലക്ഷം രൂപയില്‍ താഴെയുള്ള 18 നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി തളിപ്പറമ്പ് ബസ്സ് സ്റ്റാന്‍ഡിനു പുറകുവശത്തുള്ള സീ ലാന്‍ഡ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ തളിപ്പറമ്പ് ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 04602205036, 9188934105
എസി മെക്കാനിക് കോഴ്‌സ്
കണ്ണൂര്‍ ഗവണ്‍മെന്റ്‌റ് ഐ.ടി.ഐ യില്‍ ഐ എം സി യുടെ ആഭിമുഖ്യത്തില്‍ 100 ശതമാനം പ്ലേസ്‌മെന്റോടു കൂടിയ ആറ് മാസ എസി മെക്കാനിക് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കോഴ്‌സിനോട് അനുബന്ധിച്ച് ഇന്റേണ്‍ഷിപ്പ്, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് എന്നിവ നല്‍കും. ഫോണ്‍: 8921512459, 7510481819.
ഫിസിയോതെറാപ്പിസ്റ്റ്
കുന്നോത്ത്പറമ്പ് കുടുംബാരോഗ്യകേന്ദ്രത്തില്‍ താല്കാലിക അടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബിപിടി രജിസ്‌ട്രേഷനുള്ള താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കുന്നോത്ത്പറമ്പ് കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക. അപേക്ഷകള്‍ medicalofficerkunnothparamba@gmail.com ലേക്ക് ജുലൈ 13 ന് മുമ്പായി അയക്കണം്.
ലാബ് ടെക്‌നീഷ്യന്‍
കൊളച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖേന ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് കൊളച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടത്തും. ഫോണ്‍- 0460 2244500.
ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വനിത പോളിടെക്‌നിക്ക് കോളേജില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ടൈപ്പ് റൈറ്റിംഗ്- കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മന്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, മുന്‍പരിചയം മുതലായവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം ജൂണ്‍ 30 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍: 9895916117, 04985295101.
ഡോക്ടര്‍ നിയമനം
ന്യൂമാഹി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷന്‍ യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയും സഹിതം ജുലൈ ഒന്നിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ കളക്ടറേറ്റ് ഹാളില്‍ ഹാജരാകേണ്ടതാണ്.
കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 50 ശതമാനം വരെ സബ്സിഡി
സംസ്ഥാനത്ത് കാര്‍ഷിക മേഖലയിലെ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതിയിലേക്ക് ജൂലൈ ഒന്നിന് രാവിലെ 11 മുതല്‍ ആഗസ്റ്റ് മൂന്നു വരെ http://agrimachinery.nic.in/index വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ കാര്‍ഷിക യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, വിളവെടുപ്പ് യന്ത്രങ്ങള്‍, വിള സംസ്‌കരണം, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണം എന്നിവയ്ക്കാവശ്യമായ വിവിധ ഉപകരണങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കും. വ്യക്തിഗത കര്‍ഷകര്‍ക്ക് യന്ത്രങ്ങള്‍ വാങ്ങുന്നതിന് 40 മുതല്‍ 50 ശതമാനം വരെ സബ്സിഡി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസിലോ അടുത്തുള്ള കൃഷിഭവനിലോ ബന്ധപ്പെടാം. ഫോണ്‍: 0497-2965150, 7907425006, 9383472052?, 9383472051?. ഇമെയില്‍ aeeagriknr@gmail.com, aeeknragri@kerala.gov.in
ഡ്രൈവര്‍ നിയമനം
കണ്ണൂര്‍ ഗവ. ആയൂര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഒഴിവുള്ള ഡ്രൈവര്‍ തസ്തികയില്‍ താത്കാലികമായി നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ജുലൈ രണ്ടിന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വച്ച് നടത്തുന്നു. എസ്എസ്എല്‍സി, എച്ച്ഡിവി ബാഡ്ജ് യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്.
യോഗ അദ്ധ്യാപകന്‍
തലശ്ശേരിയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ യോഗ അദ്ധ്യാപകന്റെ (പുരുഷന്‍മാര്‍ മാത്രം) ഒഴിവ്. ഡിഗ്രി / ഡിപ്ലോമ ഇന്‍ യോഗ യോഗ്യതയുള്ള 18 -41 വയസ്സ് പ്രായമുള്ള തലശ്ശേരി താലൂക്കിലുള്ള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജുലൈ ഏഴിനകം തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ്സ് ആണ് യോഗ്യത. ഒരു വര്‍ഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസ്സുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. വെബ്‌സൈറ്റ് www.srccc.in. ഫോണ്‍: 0471 2570471, 9846033009.
വൈദ്യുതി മുടക്കം
കണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കെടിഡിസി, ആശിര്‍വാദ്, കണ്ടിന്‍ജന്‍സി ക്വാര്‍ട്ടേഴ്സ്, താണ ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടക്കം
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മാതൃഭൂമി, മാതൃഭൂമി എഫ് എം, ഫോണിക്‌സ് കാര്‍, ഈരാണിപ്പാലം, ചാല ബെപാസ്സ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 7.30 മുതല്‍ ഉച്ച 12 മണി വരെയും കൊറ്റംകുന്ന്, ആസ്റ്റര്‍ മിംസ് ചാല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ച 12 വരെയും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചാല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ പത്ത് മുതല്‍ ഉച്ച് രണ്ട് വരെയും വൈദ്യുതി തടസ്സപ്പെടും
- Log in to post comments