Skip to main content

കിറ്റ്സിൽ ഒഴിവ്

കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കാദമിക് അസോസിയേറ്റ് ഓൺ എയർ ട്രാൻസ്പോർട്ട് സ്റ്റഡീസ്, അക്കാദമിക് അസോസിയേറ്റ് ഓൺ ഹോസ്പിറ്റാലിറ്റി/ഹോട്ടൽ മാനേജ്‌മെന്റ്‌ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org , 0471-2329539, 2339178, 2329468.

പി.എൻ.എക്‌സ്. 2296/2026

date