Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ഗവൺമെന്റ് നഴ്‌സിംഗ് കോളേജിൽ നടത്തിവരുന്ന കാർഡിയോ തൊറാസിക്ക് നഴ്‌സിംഗ്ക്രിറ്റിക്കൽ കെയർ നഴ്‌സിംഗ്എമർജൻസി ഡിസാസ്റ്റർ നഴ്‌സിംഗ്നിയോനേറ്റൽ നഴ്‌സിംഗ്,  നഴ്‌സസ് മിഡ്‌വൈഫറി പ്രാക്റ്റീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സുകൾക്ക് 2026-27 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി  ജൂലൈ 25 വരെ അപേക്ഷ സമർപ്പിക്കാം.  ജനറൽഎസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. ജൂലൈ 25 നകം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻഫോറം ഉപയോഗിച്ച് കേരളത്തിലെ ഏതെങ്കിലും  ഫെഡറൽ  ബാങ്കിന്റെ  ശാഖകളിലൂടെയോ അപേക്ഷാഫീസ് ഒടുക്കാം. തുടർന്ന് അപേക്ഷാനമ്പർചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് അപേക്ഷാഫോറം ഓൺലൈനായി സമപ്പിക്കണം.

അപേക്ഷകർഫിസിക്‌സ്കെമിസ്ട്രിബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസ്സായിരിക്കണം. കൂടാതെ റഗുലർ ആയി പഠിച്ച  ഇൻഡ്യൻ നഴ്‌സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച GNM കോഴ്‌സ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിംഗ്/ബി.എസ്.സി. നഴ്‌സിംഗ് 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. അപേക്ഷകർ കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പ്രവേശന സമയത്ത് ഹാജരാക്കണം.

അപേക്ഷകർക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല. സർവ്വീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 49 വയസ്സാണ്. പ്രായപരിധി കണക്കാക്കുന്നത് കോഴ്‌സ് വിജ്ഞാപന     തീയതിയെ അടിസ്ഥാനമാക്കിയായിരിക്കും. എൽ.ബി.എസ്സ് ഡയറക്ടർ തിരുവനന്തപുരം പരീക്ഷാ കേന്ദ്രത്തിൽ വച്ച് നടത്തുന്ന ഒരു പൊതു പ്രവേശന പരീക്ഷയുടെയും അതിനുശേഷം നടത്തുന്ന ഒരു സ്‌കിൽ ടെസ്റ്റിന്റെയും  മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും പ്രത്യേക/നിർദ്ദേശാനുസൃത സംവരണത്തിന്റെ  അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 04712560361, 362, 363, 364.

പി.എൻ.എക്‌സ്. 2305/2026

date