Skip to main content

കെ.എസ്.ടി.പിയിൽ സ്റ്റാൻഡിങ് കൗൺസൽ ഒഴിവ്; ജൂലൈ 15 വരെ അപേക്ഷിക്കാം

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റിൽ (കെ.എസ്.ടി.പി) സ്റ്റാൻഡിങ് കൗൺസൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദമുള്ളവർക്കാണ് അവസരം. ഹൈക്കോടതിയിൽ റിട്ട് ഹർജികൾസിവിൽ സ്യൂട്ടുകൾകരാർ മാനേജ്മെന്റുമായി ബന്ധപ്പെട്ട ആർബിട്രേഷൻ അപ്പീലുകൾസർക്കാർ കേസുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് 20 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അപേക്ഷകർക്ക് 65 വയസ്സ് കവിയരുത്. പ്രതിമാസം ഒരു ലക്ഷം രൂപയാണ് പ്രതിഫലം.

യോഗ്യതയും നിശ്ചിത പ്രവൃത്തിപരിചയവുമുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ തങ്ങളുടെ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂലൈ 15ന് വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷിക്കണം. 'പ്രോജക്റ്റ് ഡയറക്ടർകെ.എസ്.ടി.പിടി.സി 11/339ശ്രീബാല ബിൽഡിങ്കേസ്റ്റൺ റോഡ്കവടിയാർ പി.ഒതിരുവനന്തപുരം - 695003എന്ന വിലാസത്തിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

ലഭിക്കുന്ന അപേക്ഷകളും രേഖകളും പരിശോധിച്ച ശേഷം യോഗ്യതയുള്ളവരെ അഭിമുഖത്തിന് വിളിച്ച് അതിലൂടെയായിരിക്കും അന്തിമ തെരഞ്ഞെടുപ്പ് നടത്തുക.  പ്രാരംഭ ഘട്ടത്തിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം. അതിനു ശേഷം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടിനൽകും.

പി.എൻ.എക്‌സ്. 2310/2026

date