Skip to main content

ഫിഷറീസ് വകുപ്പിന്റെ ഒരു നെല്ലും ഒരു മീനും പദ്ധതി-അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന ഒരു നെല്ലും ഒരു മീനും പദ്ധതിയിലേക്ക് കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം കോള്‍പടവ്  കമ്മിറ്റിയുടെ സമ്മതപത്രം, എ ഫോം, കൃഷി ഓഫീസറുടെ സാക്ഷ്യപ്രതം എന്നിവ സഹിതം ജൂലൈ ഏഴിനകം പൊന്നാനി മത്സ്യഭവന്‍ ഓഫീസില്‍ അപേക്ഷ ലഭ്യമാക്കണം. അപേക്ഷ ഫോം പൊന്നാനി ചന്തപ്പടിയിലുള്ള മത്സ്യഭവന്‍ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍-9746201219.

 

date