Skip to main content

പൂക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

പൂക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്-2  തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ ഏഴിന് രാവിലെ 10.30 ന് പൂക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. എസ്.എസ്.എല്‍.സിയും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി എം.എല്‍.ടി അല്ലെങ്കില്‍ ഡി.എം.ഇ. അംഗീകരിച്ച ഡി.എം.എല്‍.ടിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കേരള പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. അപേക്ഷകര്‍ക്ക് 2026 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. താത്പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483-2724860.

 

date