Post Category
പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട സപ്ലിമെന്ററി രജിസ്ട്രേഷന്
പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട സപ്ലിമെന്ററി സ്പോര്‍ട്സ് മികവ് രജിസ്ട്രേഷന് ജൂലൈ രണ്ടു മുതല്‍ ആറു വരെ നടക്കും. ഇതു വരെ സ്പോര്‍ട്സ് മികവ് രജിസ്ട്രേഷന് നടത്താത്തവര്‍ക്കും അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്ത ശേഷം അച്ചീവ്മെന്റ് രജിസ്റ്റര്‍ കാര്‍ഡ്, സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലും പകര്‍പ്പും സഹിതം ജൂലൈ മൂന്നിന് രാവിലെ 10 മുതല്‍ ജൂലൈ ആറിന് വൈകുന്നേരം അഞ്ചു വരെ വെരിഫിക്കേഷന് മലപ്പുറം ജില്ല സ്പോര്‍ട്സ് കൗണ്‍സിലില്‍ എത്തണം. വെരിഫിക്കേഷന് ശേഷം ജൂലൈ മൂന്നു മുതല്‍ ഏഴു വരെ സ്പോര്‍ട്സ് കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് ഒഴിവുള്ള സ്കൂള്‍ ഓപ്ഷന് നല്‍കണം. ഫോണ്‍- 9495243423, 9895587321.
date
- Log in to post comments