Post Category
ജില്ലയിൽ 97.67 ശതമാനം കുട്ടികൾ പോളിയോ വാക്സിൻ സ്വീകരിച്ചു
പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 97.67 ശതമാനം കുട്ടികൾ പോളിയോ വാക്സിൻ സ്വീകരിച്ചു. മൂന്നു ദിവസങ്ങളിലായി അഞ്ചു വയസിനു താഴെയുള്ള ജില്ലയിലെ 383127 കുട്ടികൾക്കാണ് പോളിയോ വാക്സിൻ നൽകിയത്. ജൂലായ് 28 ന് വാക്‌സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് 29, 30 തീയതികളിലായി ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി വാക്‌സിൻ നൽകി. പോളിയോ നിർമാർജജന പദ്ധതിയുടെ ഭാഗമായാണ് അഞ്ചു വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും വാക്‌സിനേഷൻ നൽകുന്നത്.
date
- Log in to post comments