Skip to main content

കെ-ടെറ്റ് അസല്‍ പ്രമാണ പരിശോധന

പുനലൂര്‍, ജില്ലാ വിദ്യാഭ്യാസ ആഫീസിന്റെ അധികാര പരിധിയില്‍ വരുന്ന കെ-ടെറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ 2026 ഫെബ്രുവരി മാസം 21, 23   തീയതികളില്‍ നടന്ന കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച പരീക്ഷാര്‍ത്ഥികളുടെ അസല്‍ പ്രമാണ പരിശോധന ജൂലൈ മൂന്ന് മുതല്‍  ഏഴ് വരെ   രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ പുനലൂര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍  നടത്തും.   കാറ്റഗറി ഒന്ന് : ജൂലൈ മൂന്ന്,   കാറ്റഗറി രണ്ട്: ജൂലൈ നാല്,   കാറ്റഗറി മൂന്ന്: ജൂലൈ ആറ്, കാറ്റഗറി നാല്: ജൂലൈ ഏഴ്   എന്നിങ്ങനെയാണ് പ്രമാണ പരിശോധന.   അസല്‍ സര്‍ട്ടിഫിക്കറ്റുകളും,  പകര്‍പ്പുകളും, ഹാള്‍ടിക്കറ്റും സഹിതം ഹജരാകണം.
 

 

date