Post Category
സിഇടിയിൽ പ്രോജക്ട് ഫെലോ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ സിവിൽ എൻജിനീയറിംഗ് വകുപ്പിൽ ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ് റിസർച്ച് സെന്ററിന്റെ (TRC) ധനസഹായത്തോടെ നടപ്പാക്കുന്ന 'Development of Mix Design Methodology for Full Depth Reclamation Project with Cement and Emulsion as Stabilizers' (Project ID: TRC23CET-RP2) ഗവേഷണ പദ്ധതിയിലേക്ക് ഒരു പ്രോജക്ട് ഫെലോ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി ജൂലൈ 15ന് രാവിലെ 9.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ട്രാൻസ്‌പോർട്ടേഷൻ എൻജിനീയറിങ്ങിൽ എം.ടെക് ആണ് അടിസ്ഥാന യോഗ്യത. യോഗ്യതാ മാനദണ്ഡങ്ങൾ, പ്രതിഫലം, നിയമന വ്യവസ്ഥകൾ, അഭിമുഖ വേദി എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ കോളേജിന്റെ വെബ്‌സൈറ്റിൽ ലഭിക്കും.
പി.എൻ.എക്‌സ്. 2312/2026
date
- Log in to post comments