Post Category
റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് പരിശീലനം
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പ് നല്‍കുന്ന റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പരിശീലനത്തിനാണ് ധനസഹായം നല്‍കുക. ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ്/ കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ, മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 41 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. അവസാന തീയതി ജൂലൈ 15.
date
- Log in to post comments