Post Category
വൈദ്യുതി സുരക്ഷാവാരം ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂലൈ രണ്ട്)
വൈദ്യുതി സുരക്ഷാവാരം ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂലൈ രണ്ട്) ഉച്ചയ്ക്ക് 2.30ന് പാലക്കാട് ഗവ. പോളിടെക്‌നിക് കോളജില്‍ നടക്കും. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എ അബ്ദുള്‍ ലത്തീഫ് ഉദ്ഘാടനം നിര്‍വഹിക്കും. ജൂണ്‍ മുതല്‍ ജൂലൈ രണ്ട് വരെയാണ് സുരക്ഷാ വാരം ആചരിക്കുന്നത്. പൊതുജനങ്ങളില്‍ വൈദ്യുത സുരക്ഷയെക്കുറിച്ചുള്ള ബോധവല്‍ക്കരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ 'ഇന്നത്തെ അവബോധം, നാളത്തെ പ്രതിരോധം' എന്നതാണ് ഈ വര്‍ഷത്തെ ആപ്തവാക്യം. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വൈദ്യുത സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും നടത്തും. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, കെ.എസ്.ഇ.ബി, ഫാക്ടറീസ് ആന്‍ഡ് ബോയിലേഷ്‌സ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
date
- Log in to post comments