Skip to main content

ജില്ലയിൽ 98.96 ശതമാനം കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി 

 

 -ഇത്തവണ 1.39 ശതമാനം കൂടുതൽ 

പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ 1,40,339 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി. ഇത്‌ ലക്ഷ്യമിട്ടതിന്റെ 98.96 ശതമാനമാണ്. അഞ്ചു വയസ്സ് വരെയുള്ള ആകെ 1,41,810 കുട്ടികൾ ആണ് ജില്ലയിൽ പോളിയോ തുള്ളി മരുന്ന് സ്വീകരിക്കേണ്ടിയിരുന്നത്. തുള്ളിമരുന്ന് സ്വീകരിച്ചതിൽ 1780 കുട്ടികൾ അതിഥി തൊഴിലാളികളുടെ മക്കളാണ്. 

കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന പോളിയോ ക്യാമ്പയിനിൽ 97.57 ശതമാനമായിരുന്നു ജില്ലയുടെ നേട്ടം. 
ഇത്തവണ ഇത് 1.39 ശതമാനം കൂടി 98.96 ശതമാനമായി.
പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി വിജയമാക്കാൻ സഹകരിച്ച എല്ലാ ആരോഗ്യ പ്രവർത്തകരോടും മറ്റ് വകുപ്പുകളോടും ജില്ലാ മെഡിക്കൽ ഓഫീസർ നന്ദി അറിയിച്ചു.

date