Skip to main content

*ന്യൂ മീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഈവനിംഗ് ബാച്ചിലേക്ക് അപേക്ഷിക്കാം*

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ ഈവനിംഗ് ബാച്ചിലേക്ക് ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം. ആറു മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് ആറ് മുതല്‍ രാത്രി എട്ട് വരെയാണ് ക്ലാസ്. ഒരേസമയം ഓണ്‍ലൈനിലും ഓഫ്ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധിയില്ല. ജേര്‍ണലിസം, മോജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, കണ്ടന്റ് റൈറ്റിംഗ് ടെക്നിക്‌സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ എഡിറ്റിങ് തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടാം. https://forms.gle/EAzCF8GKsRGUDcwaA ലിങ്കിലൂടെ അപേക്ഷ നല്‍കാം. ഫോണ്‍: 0484 2422275, 2422068, 9388959192.

date