ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ പ്രവേശനം; അപേക്ഷ ജൂലൈ 24 വരെ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്നാർ കേറ്ററിംഗ് കോളേജിലെ 2026-27 അധ്യയന വർഷത്തെ മൂന്ന് വർഷ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി ഡിപ്ലോമ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി./ ടി.എച്ച്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയവർക്ക് ജൂലൈ 2 മുതൽ 24 വരെ https://dhm.polyadmission.org/ വഴി ഓൺലൈനായി അപേക്ഷിക്കാം.
പൊതുവിഭാഗക്കാർക്ക് 300 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് 150 രൂപയുമാണ് അപേക്ഷാഫീസ്. എസ്.എസ്.എൽ.സി./തത്തുല്യ യോഗ്യത നേടാൻ രണ്ടിലധികം തവണ അവസരങ്ങൾ ഉപയോഗിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് വെബ്‌സൈറ്റ് വഴി വൺ ടൈം രജിസ്‌ട്രേഷൻ (One Time Registration) പൂർത്തിയാക്കി ഫീസ് അടയ്ക്കണം. തുടർന്ന് Candidate Login വഴി ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. പ്രവേശനവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രോസ്‌പെക്ടസിൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 2333/2026
- Log in to post comments