Skip to main content

അറിയിപ്പുകള്‍

വെറ്ററിനറി സര്‍ജന്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല അടിയന്തര മൃഗചികിത്സാ പദ്ധതിയില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ പരമാവധി 89 ദിവസത്തേക്ക് വെറ്ററിനറി സര്‍ജന്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ ഏഴിന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. 
യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കോഓഡിനേറ്റര്‍

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് റീജ്യണല്‍ ഓഫീസിന് കീഴിലുള്ള വടകര, തിക്കോടി, ബേപ്പൂര്‍, താനൂര്‍ ഫിഷറീസ് ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കോഓഡിനേറ്റര്‍മാരെ നിയമിക്കും. ഡ്രിഗ്രിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ജൂലൈ ഒമ്പതിന് രാവിലെ 11ന് രേഖകള്‍ സഹിതം വെസ്റ്റ് ഹില്ലിലെ റീജ്യണല്‍ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495-2383472.

സീറ്റൊഴിവ്

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, വീട്ടുപകരണ റിപ്പയറിങ് കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.

ടെണ്ടര്‍ ക്ഷണിച്ചു

ഐ.സി.ഡി.എസ് അര്‍ബന്‍ 3 സി.ഡി.പി.ഒയുടെ കാര്യാലയത്തിന് കീഴിലെ 140 അങ്കണവാടികളില്‍ ഭക്ഷണ സാധനങ്ങള്‍ ഇറക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ ആറ് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 9037993998, 9995735638.

ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിയമനം

സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദം/ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം), അക്കൗണ്ടന്‍സി, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ് അധ്യാപകര്‍ (യോഗ്യത: അതത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം) തസ്തികകളിലും ദിവസവേതനത്തില്‍ ലാബ് അസിസ്റ്റന്റ് ( ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഫുഡ് പ്രൊഡക്ഷന്‍ പാസായവര്‍) തസ്തികയിലും നിയമനം നടത്തും. ജൂലൈ ആറിന് രാവിലെ 10.30ന് ബയോഡേറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2372131, 9745531608.

date