Skip to main content

അഡീഷണല്‍ ഡയറക്ടറായി പി ശ്യാംകുമാര്‍ ചുമതലയേറ്റു

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജനറല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അഡീഷണല്‍ ഡയറക്ടറായി പി ശ്യാംകുമാര്‍ ചുമതലയേറ്റു. 2011 മുതല്‍ 2016 വരെ പിആര്‍ഡി മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും 2006-ല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍, ഹൗസിംഗ് ബോര്‍ഡ് എന്നിവിടങ്ങളില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പ്ലാനിംഗ് വിഭാഗത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ടാഗോര്‍ തിയേറ്റര്‍ മാനേജര്‍, വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, എറണാകുളം, കൊല്ലം മേഖലകളിലെ ഡപ്യൂട്ടി ഡയറക്ടര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

date