Post Category
അനധികൃതമായി മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടി
ജില്ലയുടെ വിവിധ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും അയല്‍ജില്ലകളില്‍ നിന്നും അനധികൃതമായി മാലിന്യം കൊണ്ടുവന്ന് തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എന്‍ സരിത അറിയിച്ചു. പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനും ജില്ലയെ മാലിന്യമുക്തമായി നിലനിര്‍ത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയതായും അറിയിച്ചു.
date
- Log in to post comments