Skip to main content

*വിദ്യാർത്ഥികൾക്ക് ലാപ്‍ടോപ്പ് വിതരണം ചെയ്തു*

കോട്ടത്തറ ഗ്രാമപഞ്ചായത്ത് പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്‍ടോപ്പ് വിതരണം ചെയ്തു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.സി അജീഷ് അധ്യക്ഷനായ പരിപാടി പ്രസിഡന്റ് സി.സി രജിത ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ആർ പുഷ്പ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി രനീഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ജോൺസി സജി, സജീഷ് കുമാർ, വി.ആർ ബാലൻ, ജസ്റ്റിൻ സിറിയക്, എലിസബത്ത്, ബിന്ദു ടീച്ചർ, റംല അസീസ്, സനിലേഷ്, പി.കെ ജോൺ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, അസിസ്റ്റന്റ് സെക്രട്ടറി ടി.യു പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു. 

date