ഗവ.ഐടിഐ പുറക്കാട് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു
പുറക്കാട് ഗവ. ഐ. ടി. ഐ. യിലേക്ക് 2026-27 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എൻ സി വി ഇ ടി ട്രേഡുകളായ വെൽഡർ, ഇന്‍റീരിയർ ഡിസൈൻ ആൻ്റ് ഡെക്കറേഷൻ എന്നീ ട്രേഡുകളിലേക്ക് https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷാ ഫീസ് ഇനത്തിൽ 100 /- രൂപ ഓൺലൈനായി ഒടുക്കേണ്ടതുമാണ്. അപേക്ഷകൻ മൊബൈൽഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. പാസ്പോർട്ട് സൈസ് ഫോട്ടോ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവ അപ്‍ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ ആറ്. അപേക്ഷ സമർപ്പിച്ചതിനുശേഷം അടുത്തുള്ള സർക്കാർ ഐ ടി ഐയിൽ അസ്സൽ രേഖ പരിശോധന ജൂലൈ ഒമ്പതിന് മുൻപ് പൂർത്തിയാക്കണം.വിശദ വിവരങ്ങൾക്ക്: https://det.kerala.gov.in സന്ദർശിക്കുക. ഫോൺ: 04772298118, 9895742083, 7907977858
(പിആർ/എഎൽപി/1290)
- Log in to post comments