Post Category
വൈദ്യുതി സുരക്ഷാ വാരാചരണം ജില്ലാതല ഉദ്ഘാടനം നടത്തി
വൈദ്യുതി സുരക്ഷാ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എ. അബ്ദുള്‍ ലത്തീഫ് നിര്‍വഹിച്ചു. 'ഇന്നത്തെ അവബോധം നാളത്തെ പ്രതിരോധം' എന്നാണ് ഈ വര്‍ഷത്തെ സുരക്ഷാ വാചകം. വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിന് പൊതു അവബോധം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഗവ. പോളിടെക്‌നിക് കോളജില്‍ നടന്ന പരിപാടിയില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ സുജേഷ് പി ഗോപി അധ്യക്ഷനായി. അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ രാഹുല്‍ ആര്‍ സുരക്ഷ ക്ലാസ് നയിച്ചു. ഫാക്ടറി ബോയിലേഴ്‌സ് വകുപ്പ്, ഫയര്‍ റെസ്‌ക്യൂ വകുപ്പ്, കെ എസ് ഇ ബി എല്‍ പരിപാടിയില്‍ പങ്കാളികളായി.
date
- Log in to post comments