Post Category
ലൈഫ് സ്കില്‍സ് എഡ്യുക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം
എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജില്‍ 'സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈഫ് സ്കില്‍സ് എഡ്യുക്കേഷന്‍' പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി ജൂലൈ 15 വരെ അപേക്ഷിക്കാം. കോഴ്സ് കാലാവധി: ആറുമാസം. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. ശനി, ഞായര്‍, മറ്റ് പൊതു അവധി ദിവസങ്ങളിലാകും ക്ലാസുകള്‍. https://app.srccc.in/register മുഖേന അപേക്ഷിക്കണം. ജില്ലയിലെ പഠനകേന്ദ്രങ്ങള്‍: ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ്, അഞ്ചല്‍ (ഫോണ്‍: 9562399780), ബ്ലൂബെല്‍ സ്കില്‍ അക്കാദമി, നെടുമ്പായിക്കുളം, കുണ്ടറ (ഫോണ്‍: 9400996669, 9447013760).
ലൈഫ് സ്കില്‍സ് ബി.വി.ഇ.ടി സെന്റര്‍ ഫോര്‍ കൗണ്‍സിലിംഗ് ആന്‍ഡ് ട്രെയിനിംഗ്, ചാത്തന്നൂര്‍ (ഫോണ്‍: 9447209639, 9562771098). വിവരങ്ങള്‍ക്ക്: www.srccc.in.
date
- Log in to post comments