Skip to main content

സ്വയം തൊഴില്‍ പരിശീലനം

  കൊട്ടാരക്കര   കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍   ആരംഭിക്കുന്ന മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ആന്‍ഡ് സര്‍വീസ്   (30 ദിവസം), കൂണ്‍ കൃഷി (10 ദിവസം) പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരും സ്വന്തമായി സംരംഭം നടത്താന്‍ താല്‍പര്യമുള്ളവരും ആയിരിക്കണം.  ബി.പി.എല്‍ വിഭാഗം, കുടുംബശ്രീ, എന്നിവര്‍ക്ക് മുന്‍ഗണന. പരിശീലനം, ഭക്ഷണം, താമസം തുടങ്ങിയവ   സൗജന്യം.   പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍നമ്പര്‍ എന്നിവ സഹിതമുള്ള അപേക്ഷ  ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് പി.എം ജവാഹര്‍ നവോദയ വിദ്യാലയത്തിനു സമീപം ഇറ്റിസി പി.ഒ., കൊട്ടാരക്കര, പിന്‍- 691531. വിലാസത്തില്‍  ലഭിക്കണം. ഫോണ്‍: 0474-2537141, 9495245002, 8943723522, 9809976648.
 

 

date