Skip to main content

കല്ലുംതാഴം മേല്‍പ്പാലനിര്‍മാണം വേഗത്തില്‍ പുരോഗമിക്കുന്നു: ജില്ലാ കലക്ടര്‍

കല്ലുംതാഴം മേല്‍പ്പാല നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാനാകുന്നനിലയില്‍  പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന്  ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്.  ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതിപ്രദേശം ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് സന്ദര്‍ശിച്ചു.  ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ  അവലോകന യോഗത്തില്‍ ജൂലൈ അവസാനത്തോടെ പാലം  പൂര്‍ത്തിയാകുമെന്ന്  അറിയിച്ചു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി  നിലവില്‍ തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്ക് കല്ലുംതാഴംവഴി പോകേണ്ട വാഹനങ്ങള്‍ കരിക്കോട് ടി കെ എം റോഡിലൂടെ തിരിച്ചു വിടുകയാണ്.  ഫ്‌ലൈ ഓവര്‍  പൂര്‍ത്തിയാകുന്നതോടെ പ്രദേശത്ത്  ഗതാഗതകുരുക്കിന് വലിയൊരളവില്‍   പരിഹാരമാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
 

 

date