വിവരാവകാശ കമ്മിഷൻ സെമിനാർ നടത്തി
പൊതുപ്രവർത്തനത്തിന്റെ സുതാര്യതയാണ് വിവരാവകാശ നിയമത്തിലൂടെ സാധ്യമാകുന്നതെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്‌റ്റേറ്റ് പബ്്‌ളിക് ഇൻഫർമേഷൻ ഓഫീസർമാർക്കും അപ്പീൽ അതോറിട്ടികൾക്കുമായി സംസ്ഥാന വിവരാവകാശ കമ്മിഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സദ്ഭരണത്തിന്റെ ഗുണം ജനങ്ങൾക്കെത്തിച്ചുകൊടുക്കുകയാണ് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ ഹരി വി. നായർ അധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് ഇൻഫർമേഷൻ ഓഫീസർമാർ കാര്യക്ഷമമായി വിവരാവകാശ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിവരാവകാശ അപേക്ഷകളിലെ അപ്പീലുകളുടെ എണ്ണം കേരളത്തിൽ കുറഞ്ഞിരിക്കുന്നതെന്ന് മുഖ്യവിവരാവകാശ കമ്മിഷണർ പറഞ്ഞു. വിവരാവകാശ കമ്മിഷണറായ ഡോ. എം. ശ്രീകുമാർ ക്ലാസ് നയിച്ചു. വിവരാവകാശ കമ്മിഷണർ ഡോ. സോണിച്ചൻ പി. ജോസഫ്, നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ, റിസോഴ്‌സ് പേഴ്‌സൺ കെ.എ. പ്രസാദ് എന്നിവർ സംസാരിച്ചു. കോട്ടയം, കാഞ്ഞിരപ്പള്ളി, പുതുപ്പളളി, ചങ്ങനാശേരി നിയമസഭാ മണ്ഡലങ്ങളിലെ സ്‌റ്റേറ്റ് പബ്്‌ളിക് ഇൻഫർമേഷൻ ഓഫീസർമാർക്കും അപ്പീൽ അതോറിട്ടികൾക്കുമായാണ്് മാമ്മൻ മാപ്പിള ഹാളിൽ സെമിനാർ സംഘടിപ്പിച്ചത്.
- Log in to post comments