ഡി.എൽ.എഡ് പ്രവേശനം: ഒന്നാംഘട്ട സർട്ടിഫിക്കറ്റ് പരിശോധനയും ഇന്റർവ്യൂവും ജൂലൈ 6 മുതൽ*
*
2026-28 അധ്യയന വർഷത്തെ ഡി.എൽ.എഡ് കോഴ്സിന്റെ സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ ടി.ടി.ഐകളിലേക്കുള്ള പ്രവേശന ഇന്റർവ്യൂവും ഒന്നാംഘട്ട പ്രമാണ പരിശോധനയും ജൂലൈ ആറ്, ഏഴ്, ഒമ്പത് തീയതികളിൽ നടത്തും. തൃശ്ശൂർ സി.എം.എസ്.എച്ച്.എസ്.എസിൽ രാവിലെ 9.30നാണ് ഇന്റർവ്യൂ ആരംഭിക്കുക. ജൂലൈ ആറിന് സയൻസ് വിഭാഗത്തിനും ഏഴിന് ഹ്യുമാനിറ്റീസ് വിഭാഗത്തിനും ഒമ്പതിന് കൊമേഴ്സ് വിഭാഗത്തിനുമായാണ് ഇന്റർവ്യൂ ക്രമീകരിച്ചിരിക്കുന്നത്.
ഇന്റർവ്യൂവിന് അർഹരായ ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് തൃശ്ശൂർ കളക്ടറേറ്റിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിന്റെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്റർവ്യൂവിന് എത്തുന്നവർ കൃത്യസമയം പാലിക്കേണ്ടതാണ്. യോഗ്യത, ആനുകൂല്യം എന്നിവ തെളിയിക്കുന്ന ആവശ്യമായ എല്ലാ അസൽ രേഖകളും പരിശോധനയ്ക്ക് ഹാജരാക്കണം. കേരള പബ്ലിക് സർവീസ് കമ്മീഷൻ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രവേശനം നൽകുന്നതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
- Log in to post comments