ഡിപ്ലോമ ഇൻ ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി പ്രവേശനം: ജൂലൈ 31 വരെ അപേക്ഷിക്കാം*
*
കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയിൽ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ത്രിവത്സര ഡിപ്ലോമ ഇൻ ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസായവർക്ക് അപേക്ഷിക്കാം. ജൂലൈ ഒന്നിന് 15 വയസിനും 23 വയസിനും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. കണ്ണൂരിന് പുറമെ സേലം (തമിഴ്‌നാട്), ഗദക് (കർണാടക), വെങ്കിട്ടഗിരി (ആന്ധ്രാപ്രദേശ്) എന്നീ കേന്ദ്രങ്ങളിലെ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും പ്രവേശനം നടക്കുന്നത്.
കണ്ണൂർ കേന്ദ്രത്തിലുള്ള ആകെ 40 സീറ്റുകളിൽ 30 സീറ്റുകൾ കേരളത്തിൽ നിന്നുള്ളവർക്കായി നീക്കിവച്ചിട്ടുണ്ട്. ബാക്കി സീറ്റുകൾ തമിഴ്‌നാട് (6), കർണ്ണാടക (2), പോണ്ടിച്ചേരി (2) എന്നീ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കാണ്. താത്പര്യമുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ നിന്നോ ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ നിന്നോ അപേക്ഷാ ഫോം നേരിട്ട് കൈപ്പറ്റണം. www.iihtkannur.ac.in വെബ്‌സൈറ്റ് വഴി ഓൺലൈനായും അപേക്ഷിക്കാം. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ടിനൊപ്പം വിദ്യാഭ്യാസ യോഗ്യത, സ്വയം സാക്ഷ്യപ്പെടുത്തിയ ടി.സി, ജനന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലൈ 31-നകം കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ- 9188944276.
- Log in to post comments