Skip to main content

വി.ആർ ഡെവലപ്മെന്റ് കോഴ്സ്*

അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്  കുന്നംകുളത്ത് 'വിആർ ഡെവലപ്മെന്റ് വിത്ത് യൂണിറ്റി' കോഴ്‌സിലേക്ക് പ്രവേശനം
 ആരംഭിച്ചു. 200 മണിക്കൂർ ദൈർഘ്യമുള്ള പരിശീലന പരിപാടിയിലൂടെ വിദ്യാർത്ഥികൾക്ക് യൂണിറ്റി പ്ലാറ്റ്ഫോം ഉപയോഗിച്ച് വിആർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകും. ഇതിന് പുറമെ ഇന്ററാക്ടീവ് 3ഡി എൻവയോൺമെന്റ് ഡിസൈൻ, വിആർ പ്രൊജക്റ്റ് ഡെവലപ്മെന്റ്, ഇൻഡസ്ട്രി ഓറിയന്റഡ് പ്രാക്ടിക്കൽ സെഷനുകൾ, പോർട്ട്ഫോളിയോ ഡെവലപ്മെന്റ് എന്നിവയിലും വിദഗ്ദ്ധ പരിശീലനം ലഭ്യമാകും. വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം കോഴ്സ് ഫീസ് തവണകളായി അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
താത്പര്യമുള്ളവർ https://docs.google.com/forms/d/e/1FAIpQLSd-bpalS4VqAEpW5-9qa7cldzwLqiJLldcGDaiGybnCOKACzA/viewform?usp=header ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫോൺ- 9495999675.

date