Post Category
*ഇ.വി സർവീസ് ടെക്നീഷ്യൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു*
അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ 'സർട്ടിഫൈഡ് ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടൂ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
എൻ.സി.വി.ഇ.ടി അംഗീകാരമുള്ള കോഴ്സിന്റെ ആകെ ദൈർഘ്യം 450 മണിക്കൂറാണ്. 21,000 രൂപയാണ് ഫീസ്. എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്കായി കോഴ്സിൽ 50 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. താത്പര്യമുള്ളവർ https://forms.gle/x4UYYYWypBhf9Ls28 ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ- 9495999721.
date
- Log in to post comments