Skip to main content

റീടെന്‍ഡര്‍ ക്ഷണിച്ചു

കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിനു കീഴില്‍ പൈനാവില്‍ സ്റ്റേറ്റ് ബാങ്കിനു സമീപം പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ഔദ്യോഗിക ആവശ്യത്തിനായി 3 മാസത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വച്ച കവറില്‍ മത്സര സ്വഭാവമുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന വനിത സംരക്ഷണ ഓഫീസില്‍ നിന്നും ജൂലൈ 10 ഉച്ചയ്ക്ക് 1 മണി വരെ ഓഫീസ് പ്രവ്യത്തി സമയത്ത് വാങ്ങാം. അന്നേദിവസം ഉച്ചകഴിഞ്ഞ് 3 മണിവരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ലഭ്യമായ ടെന്‍ഡറുകള്‍ ജൂലൈ 10 ന് വൈകിട്ട് 3.30 ന് സന്നിഹിതരായിട്ടുളള കരാറുകാരുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 221722

date