Skip to main content

സര്‍വ്വേ രേഖകള്‍ പരിശോധിക്കാം

ഇടുക്കി താലൂക്കില്‍ കാഞ്ചിയാര്‍ വില്ലേജിന്റെ ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തീകരിച്ച് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൂ ഉടമകളുടെ കൈവശ സ്ഥലത്തിന്റെ സര്‍വ്വെ റിക്കാര്‍ഡുകള്‍ പരിശോധിക്കുന്നതിനുളള സൗകര്യം ഡിജിറ്റല്‍ സര്‍വ്വെ ക്യാമ്പ് ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. ആയതിനാല്‍ എല്ലാ ഭൂഉടമകളും ഈ സൗകര്യം പ്രയോജനപ്പെടുത്തി വസ്തു സംബന്ധമായ എല്ലാ വിവരങ്ങളും ശരിയാണെന്ന് ബോധ്യപ്പെടേണ്ടതും മൊബൈല്‍ നമ്പര്‍ നല്‍കി വെരിഫൈ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്ന് ഹെഡ് സര്‍വ്വെയര്‍ അറിയിച്ചു. 2026 ജൂണ്‍ 29 മുതല്‍ ജൂലൈ 29 വരെ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് റിക്കാര്‍ഡ് പ്രദര്‍ശനം. പരിശോധനയ്ക്കായി വരുമ്പോള്‍ ഭൂമിയുടെ പുതിയ കരം ഒടുക്ക് രസീത്, മൊബൈല്‍ നമ്പര്‍ എന്നിവ കൊണ്ടുവരണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9778260837

date