Skip to main content
..

പ്ലസ് വണ്‍ പ്രവേശനോത്സവം നിര്‍മ്മിതബുദ്ധിയുഗത്തിലെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തും- മന്ത്രി ബിന്ദു കൃഷ്ണ

നിര്‍മ്മിതബുദ്ധിയുഗത്തിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ വരുംതലമുറയെ പ്രാപ്തരാക്കുംവിധം പുതുപദ്ധതികള്‍ നടപ്പാക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. അഷ്ടമുടി, അഞ്ചാലുംമൂട്, നീരാവില്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജീവിതത്തില്‍നിന്ന് പാഠങ്ങള്‍ഉള്‍ക്കൊണ്ട് ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിച്ചേരാന്‍ കഠിനാധ്വാനം ചെയ്യണം. ആധുനികകാലതൊഴില്‍-സംരംഭകത്വ അവസരങ്ങള്‍ വിനിയോഗിക്കണം- മന്ത്രി കൂട്ടിച്ചേര്‍ത്തു.

പിടിഎ പ്രസിഡന്റ് ബിജു ആര്‍. നായര്‍ അധ്യക്ഷനായി. കോര്‍പ്പറേഷന്‍ സ്ഥിരം സമിതികളുടെ അധ്യക്ഷരായ എം എസ് ഗോപകുമാര്‍, ബി അജിത് കുമാര്‍, പ്രിന്‍സിപ്പല്‍ ഷൈജു ടി എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date