Skip to main content

താലൂക്ക് വികസന സമിതി യോഗം

  താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കൊല്ലം താലൂക്ക് വികസന സമിതിയോഗം ജനകീയപ്രശ്‌നങ്ങളും- വികസനസാധ്യതകളും തുടരുന്നവയുടെ പുരോഗതിയും ചര്‍ച്ച ചെയ്തു. ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തണം, വിവിധ മേഖലകളിലെ  കുടിവെള്ളക്ഷാമത്തിനും വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം. തകര്‍ന്ന റോഡുകളിലെ കുഴികള്‍ അടയ്ക്കണം. ദേശീയപാതയിലെ നിര്‍മാണജോലികള്‍ അതിവേഗം പൂര്‍ത്തിയാക്കണം. ഓടകളില്‍ നിന്ന് നീക്കംചെയ്യുന്ന മണ്ണ് റോഡില്‍നിന്ന് മാറ്റണം.  നഗരത്തില്‍ കൂടുതല്‍ പൊതുശൗചാലയങ്ങള്‍ വേണം. തട്ടുകടകളില്‍ കൃത്യമായ പരിശോധന നടത്തണം.
തെരുവുനായ ശല്യം നിയന്ത്രിക്കണം.  ലഹരി ഉപയോഗത്തിനെതിരെ കര്‍ശനമായ പരിശോധനനടത്തണം. കര്‍ക്കടക വാവുബലിയോട് അനുബന്ധിച്ച് തിരുമുല്ലവാരത്ത് ബലിതര്‍പ്പണത്തിന് കൂടുതല്‍സജ്ജീകരണങ്ങള്‍ ഒരുക്കണം. അനധികൃത ഓട്ടോ സ്റ്റാന്‍ഡുകള്‍ നിരോധിക്കണം എന്നീ ആവശ്യങ്ങളാണ് ഉയര്‍ന്നത്.
മേരിക്കുട്ടി ജോണ്‍ അധ്യക്ഷയായി. കണ്‍വീനറും തഹസീല്‍ദാരുമായ എ.എസ്. അജിലാല്‍,   ജനപ്രതിനിധികളായ വിനീത വിജയന്‍, ഇന്ദു എസ്.ആര്‍, രജനി എല്‍, ഡി. ഗീതാകൃഷ്ണന്‍,   ഷാജി ജി. വെള്ളാപ്പള്ളി,   ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്,   എം. തോമസ്‌കുട്ടി,   എബ്രഹാംസാമുവല്‍,   കരിക്കോട്ജമീര്‍ലാല്‍,   കിളികൊല്ലൂര്‍ ശിവപ്രസാദ്,   എം. സിറാജുദ്ദീന്‍,   അനിത്കുമാര്‍ എസ്.വി,   രാജന്‍ ഇരവിപുരം,   കല്ലില്‍ സോമന്‍, ഉദ്യോഗസ്ഥരും പങ്കെടുത്തു.
 
 

date