Skip to main content

പ്രീ മെട്രിക് ഹോസ്റ്റലില്‍  പ്രവേശനോത്സവവും പഠനോപകരണ വിതരണവും

 

 
ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ പ്രവേശനോത്സവവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.   ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്   സി. സുശീലാദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍   ജി ബിജു അധ്യക്ഷനായി.
പട്ടികജാതി വികസന ഓഫീസര്‍   ആര്‍. ബിനോയി,    ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ  എന്‍ ശ്രീദേവി അമ്മ,   ആരോഗ്യ വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഷാറാണി, ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞയ്യപ്പന്‍, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സന്തോഷ് വര്‍ഗീസ് തുടങ്ങിയവര്‍   പങ്കെടുത്തു.
 

date