Skip to main content

ഐ എച്ച് ആർ ഡി യിൽ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷിക്കാം

ഐ എച്ച് ആർ ഡി യുടെ തിരുവനന്തപുരം മുട്ടട സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളോജി ആൻഡ് സ്‌കിൽസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഒരു വർഷം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (6 മാസം), പോസ്റ്റ് ഗ്രോജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി (ഒരു വർഷം) കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രിപ്ലസ് ടുഎസ് എസ് എൽ സി എന്നിവയാണ് യഥാക്രമം യോഗ്യതകൾ. എസ് സി/ എസ് ടി/ ഒ ഇ സി വിഭാഗക്കാർക്ക് ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് സൗജന്യം ലഭിക്കും. പ്രവേശനത്തിനായി സെന്ററിൽ നേരിട്ടോ 0471-2550612, 8547005087, 9495069307, 8136882389 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

പി.എൻ.എക്‌സ്. 2397/2026

date