Post Category
സാമൂഹിക നീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങള്‍ മന്ത്രി അബ്ദുല്‍ ഗഫൂര്‍ സന്ദര്‍ശിച്ചു
സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ ഫിഷറീസ്-സാമൂഹിക നീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂര്‍ സന്ദര്‍ശിച്ചു. വെള്ളിമാട്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗവ. വൃദ്ധ മന്ദിരം, ആശാഭവന്‍, പുണ്യഭവന്‍ എന്നിവയാണ് സന്ദര്‍ശിച്ചത്. സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് അറിയിച്ച മന്ത്രി, ഇതിനായി സി.എസ്.ആര്‍ ഫണ്ട് സംഘടിപ്പിക്കുന്നതിന് കോഴിക്കോട്ട് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും അറിയിച്ചു. തുടർന്ന് വകുപ്പുതല പദ്ധതികളുടെ അവലോകനവും നടത്തി. സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബി. അബ്ദുല്‍ നാസര്‍, ഡയറക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ എന്നിവര്‍ അനുഗമിച്ചു.
date
- Log in to post comments