പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് പ്രത്യേക പ്രോത്സാഹന ധനസഹായം: അപേക്ഷ ക്ഷണിച്ചു
2025-26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി കോഴ്‌സുകളിൽ ആദ്യ അവസരത്തിൽ തന്നെ ഉയർന്ന മാർക്കോടെ വിജയിച്ച പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പട്ടികവർഗ്ഗ വികസന വകുപ്പ് നൽകുന്ന പ്രത്യേക പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച് ആദ്യതവണ തന്നെ ഉന്നത വിജയം കരസ്ഥമാക്കിയവർക്കാണ് അർഹത. അപേക്ഷകർ പേര്, മേൽവിലാസം, ജാതി, വിജയിച്ച കോഴ്‌സ്, രജിസ്റ്റർ നമ്പർ, ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡ്, പഠിച്ചിരുന്ന സ്ഥാപനത്തിന്റെ മേൽവിലാസം എന്നിവ രേഖപ്പെടുത്തിയ അപേക്ഷയോടൊപ്പം കോഴ്‌സ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്‌ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ സഹിതം ജൂലൈ 15-നകം 'ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസ്, രണ്ടാം നില, മിനി സിവിൽ സ്റ്റേഷൻ, പുനലൂർ പി.ഒ., പിൻ- 691305' എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. ഫോൺ: 0475-2222353.
(പിആർ/എഎൽപി/1314)
- Log in to post comments