Post Category
വായനദിന- മാസാചരണം ക്വിസ് മത്സരം സംഘടിപ്പിക്കും
വായനമാസാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൂലൈ 11 ന് രാവിലെ 10 ന് സര്‍ക്കാര്‍ ഠൗണ്‍ യു പി എസില്‍ ‘വായിച്ചു വളരുക' പൊതുവിജ്ഞാന ജില്ലാതല ക്വിസ് മത്സരം. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയവിദ്യാലയങ്ങളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 2 വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രവുമായി രാവിലെ 9.30 ന് ഠൗണ്‍ യു പി എസില്‍ എത്തണം. മത്സരത്തില്‍ വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് ജൂലൈ 18-ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. മത്സരത്തില്‍പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഫോണ്‍: 9496106575.
date
- Log in to post comments