Post Category
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിന് സമീപം പ്രവർത്തിക്കുന്ന ഗവൺമെന്റ് പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം ,ഇടുക്കി,ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവർഗ്ഗ /മറ്റ് അർഹരായ / മറ്റ് പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് എസ്,എസ്,എൽ.സി, പ്ലസ് ടൂ അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15നകം അപേക്ഷിക്കണം. അപേക്ഷാഫോമിന്റെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോൺ: 0484-2623304, 6282858374.
date
- Log in to post comments