Skip to main content

*ഡേറ്റാ കളക്ഷന്‍-ഇന്റേണ്‍ഷിപ്പ് പദ്ധതി: വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം*

ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ സാമൂഹിക-സാമ്പത്തിക വിഷയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരശേഖരണത്തിനും പഠനങ്ങള്‍ക്കുമായി, ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ തൊടുപുഴയിലുള്ള ഓഫീസില്‍ രണ്ട്/മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

സാമൂഹിക പ്രതിബദ്ധതയുള്ള വികസന പദ്ധതികള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ കൃത്യമായ വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനാണ് ഈ ഡേറ്റാ കളക്ഷന്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എല്‍.എല്‍.ബി /എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ മറ്റ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്റേണ്‍ഷിപ്പില്‍ മുന്‍ഗണന നല്‍കുന്നത്. കംപ്യൂട്ടര്‍ പരിജ്ഞാനം, ഡാറ്റാ എന്‍ട്രി പരിജ്ഞാനം എന്നിവ അഭികാമ്യം.

മണ്ഡലത്തിലെ വിവിധ ഗ്രാമീണ-മേഖലകളിലെ പ്രാദേശിക ആവശ്യങ്ങളെക്കുറിച്ചുള്ള വിവരശേഖരണം, പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍, വികസന ആവശ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഡേറ്റാ എന്‍ട്രി, അപഗ്രഥനം, റിപ്പോര്‍ട്ട് തയ്യാറാക്കല്‍, പാര്‍ലമെന്ററി സമ്പ്രദായങ്ങളെയും ജനസമ്പര്‍ക്ക പരിപാടികളെയും അടുത്തറിയാനുള്ള അവസരം മുതലായ കാര്യങ്ങളാണ് ഇന്റേണ്‍ഷിപ്പിലൂടെ ലക്ഷ്യമിടുന്നത്.

സാമൂഹിക ഗവേഷണത്തിലും ഫീല്‍ഡ് വര്‍ക്കുകളിലും താല്‍പര്യമുള്ള, ആശയവിനിമയ ശേഷിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം വിനിയോഗിക്കാം. വിജയകരമായി രണ്ട്/മൂന്ന് മാസത്തെ പ്രാക്ടിക്കല്‍ ട്രെയിനിംഗും വിവരശേഖരണവും പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും.
താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിശദമായ ബയോഡാറ്റ deankuriakosemp@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15.

 

date